മറവി ഒരിക്കലും മാറാല കെട്ടില്ല പിറവിയെടുത്തപ്പോൾ കൂടെ പോന്നു
പൊടിതട്ടി ചാരെ മിനുങ്ങി നിന്നു അവൾ പിടിവിടാതെ എന്നിൽ ചിണുങ്ങി നിന്നു
കണ്ണനാം ഉണ്ണിയെ കണ്ടതു പോരാഞ്ഞു
ഉൾ
ക്കണ്ണാൽ നുകർന്നു ഞാൻ വലം വയ്ക്കുമ്പോൾ ഓടിവന്ന് എന്നോട് കുശലം പറഞ്ഞോരെ ഓർത്തിട്ടും ഒരെത്തുംപിടിയും ഇല്ല
അരുതാത്തതൊക്കെയും കണ്ടാലും കേട്ടാലും അഴലിന്റെ അഴിയിൽ മുങ്ങിയാലും
അരുതെന്ന് ചൊല്ലിയും തഴുകിയും തലോടിയും
അലിവോടെ അവൾ എന്നെ നോക്കി നിൽക്കും ഞാൻ
അറിയാതെ അവളെയും ചേർത്തു നിർത്തും