അനുദിനം കണിയായ് കാണുമെങ്കിൽ, കൃഷ്ണാ
സ്വർഗ്ഗലോകം പോലും എത്ര നിസ്സാരം !
ഉണ്ണിയായ് മനസ്സിൽ കളിക്കുമെങ്കിൽ , എന്നും
ഇന്ദ്രലോകം വെറും ഇന്ദ്രജാലം
മാനസവാടിയിൽ പൂക്കുമെൻ പുഷപങ്ങൾ
വ്രതമെടുത്തീടുന്നു ഹാരമാകാൻ
മയിലുകൾ മാനസേ നർത്തനമാടുന്നു
പീലിയായ് നിൻ മുടിച്ചാർത്തിലെത്താൻ
കാളിയൻ പോലും കാത്തിരുന്നു നിന്നെ
തൃപ്പാദ സ്പര്ശനം മോക്ഷമാക്കാൻ
ഒരുനാൾ വരില്ലേ മനോഹരാ എൻചാരേ
യമുനാതടത്തിൽ ഞാൻ കാത്തിരിപ്പൂ !