New York

Call Us : +1 (516) 589-0669

0043-Kannu

- Kannu

by

Sathish menon

on

കണ്ണ്
കണ്ണിന്നു   കണ്ണു മനമാകുന്ന കണ്ണതിനു      (2 )
കണ്ണായിടുന്നൊരെൻ കണ്ണന്റെ വിഗ്രഹം
കണ്ണടച്ചാലുമെൻ കണ്മുന്പിലെത്തും
കണ്ണന്റെ  കണ്ണിൻ  കൃപാധാര പോലവേ
എൻ നാവിലെപ്പോഴും ശ്രീകൃഷ്ണ നാമവും (2 )
ചിത്തത്തിലോ  കൃഷ്ണചാരുസ്വരൂപവും
കർണത്തിലോ കൃഷ്ണ വേണുവിൻ നാദവും —
കൃഷ്ണാ—    കൃഷ്ണാ ——- —-
കർണത്തിലോ കൃഷ്ണ വേണുവിൻ നാദവും —
ബ്രഹ്മ  സായൂജ്യം  കൈവരും നിർണയം
 (പല്ലവി)
മുക്തിയാൽ എൻ നിത്യ ശയനത്തിൻ മുൻപേ 
ഗീത ഞാൻ  എന്നുമെൻ നാടാകെ പാടും
മഹാവാക്യ മന്ത്രങ്ങൾ ലോകർക്കേകുവാൻ
കൃഷ്ണാ —-    കൃഷ്ണാ——- ——-കൃഷ്ണാ —–
മഹാവാക്യ മന്ത്രങ്ങൾ ലോകർക്കേകുവാൻ
കൃഷ്ണ,  നീ എൻ നാവിൽ സ്വരമാലയാകു
(പല്ലവി)