ശ്രുതി
മാനസ വീണയിൽ നിൻ ശ്രുതി ചേർന്നു
വേണു ഗാനത്തിലോ ഞാൻ രാഗമായി
കൃഷ്ണാ, നീ എന്നിൽ നിറഞ്ഞിരിക്കുന്നുവോ ?
പൂവിൽസ്സുഗന്ധം മറഞ്ഞിരിക്കുംപോൽ
ശ്രേഷ്ഠമീ നരജന്മം നിന്നെ അറിയുവാൻ
അറിയിയ്ക്കുവാൻ ദുഃഖം ദയതൻ മഴയായീ
അനുപമ ഭാഗ്യം, നിൻ സാന്ത്വനങ്ങൾ
നിരുപമ സ്നേഹം നീ മാത്രമെന്നും
മാനുഷ ജന്മം കൈവന്നതിൻ മുൻപേ
കല്പകാലങ്ങളായ് ഞാൻ നിന്നിൽ വസിച്ചു!
ഇനിയൊരു പുനർജന്മം വിധിക്കാതെ എന്നെ
നിന്നിൽ കരേറുവാൻ ആശീർവദിയ്ക്കണേ !!