സിന്ദുരം
അഖിലാണ്ഡേശ്വരാ, ആനന്ദദായകാ
അകതാരിൽ നിറയുമോ, മനതാരിൽ ഓർക്കുമ്പോൾ !
ആശ്രയമായെന്നും അരികിലെത്തീടുന്നു
ആലിലക്കണ്ണാ, നിന്നെ കണികാണേണം
സിന്ദൂരം അണിഞ്ഞുനീ തൃസന്ധ്യാനേരത്തു്
ചന്ദ്രക്കല തോൽക്കും ലലാടക്കുറിയുമായ്
നന്ദനാ, പ്രിയങ്കരാ, നർത്തന മാടിവാ
മന്ദമാരുതനായ്, എൻ ചഞ്ചല മാനസേ
സൂര്യനായ് ഉദിക്കേണം, ആത്മാവിൽ ജ്യോതിയായ്
ഹൃദയാന്ന്ധകാരം അസ്തമമി ച്ചീടും
സിദ്ധിനേടുന്നിതാ എൻ ശരണാഗതി
പരമ പ്രകാശമേ നീ നയിച്ചാലും