New York

Call Us : +1 (516) 589-0669

0040-Smrithi

- Smrithi

by

Sathish menon

on

സ്‌മൃതി

 

സ്മൃതിയിലുണരൂ അരുണോദയമായ്

കരളിൽ വിടരൂ കവിതയായ്, കണ്ണാ !

മനസ്സിലുണരൂ കവിഭാവനയായ്  

അനുർവചനീയം നിൻ ദിവ്യ രൂപം !!

 

സഹസ്രകോടി ജന്മ നാമരൂപങ്ങളെ

അറിയുന്നോ ആത്മാവിൽ നീ മാത്രമേ !

ഞാൻ എന്ന  ഭാവമിന്നസ്തമിക്കുമ്പോൾ

അലയടിക്കുന്നിതാ, ആനന്ദം അകതാരിൽ !!

 

മാസ്മര മായിക ലാളനയാലേ

കവിളിലെ  മിഴിനീർ നീ പൂക്കളാക്കീ 

കൃഷ്ണാ   മനസ്സിനു കഴിവുതരൂ നീ

നീതന്നെയാണു ഞാൻ   എന്നിന്നറിയുവാൻ