വെള്ളത്തിരുമുടി മാല കെട്ടി ഇന്നു –
കണ്ണൻ്റെ കാൽക്കൽ സമർപ്പിച്ചു ഞാൻ. ‘
ശ്രീലകത്തുള്ളോരു ‘ ഉണ്ണിയപ്പോൾ –
ഓടിക്കിതച്ചെൻ്റെ മുന്നിൽ വന്നു.
പീലിത്തിരുമുടിക്കെട്ടിൻ്റെ ഭംഗിയും
ചേലൊത്ത ഗോരോചനക്കുറി ചന്തവും
ഞൊറിവച്ച പീതാംബരത്തിൻ്റെ ശോഭയും
കണ്ടു കണ്ടങ്ങു മയങ്ങി ഞാൻ നിന്നു പോയി.
കഞ്ഞിക്കര ങ്ങളാൽ കെട്ടിപ്പിടിച്ചെന്നെ-
കണ്ണനാം ഉണ്ണി ഉണർത്തി മെല്ല .
നാസികത്തമ്പിലും തിരുനെറ്റി തന്നിലും
പൊടിഞ്ഞോരു വേർപ്പു ഞാൻ കണ്ട നേരം
മറ്റൊന്നു മോർക്കാതെ, ആരാരും കാണാതെ
അടിയൻ്റെ ചേലത്തുമ്പിനാൽ ഒപ്പിയെടുത്തു മെല്ലെ
തിരുമുടി ചൂടിയ കണ്ണ നന
ന്തരം
കുസൃതിച്ചിരിയുമായ് നടന്നുനീങ്ങി……..
നാരായണ……. നാരായണ…… നാരായണ’