New York

Call Us : +1 (516) 589-0669

0039-Jeevitha saradhi

by

Sathish menon

on

ജീവിതസാരഥി

 

കണ്ണടച്ചാലുമെൻ കൺമുമ്പിൽ കാണുമാ

കമനീയ വിഗ്രഹം കണി കാണണം, കൃഷ്ണാ,

കണ്ണിനു കർപ്പൂരം നിൻ കൃപാ കിരണങ്ങൾ

കരളിൽ കിളിർക്കുന്ന കനകാംബരങ്ങളായ്

 

ഓർമ്മയിൽ തളിർക്കുമാ തിരുദർശനങ്ങൾ

കൃതികളായെൻ വിരൽത്തുമ്പിൽ തലോടി

സൂര്യകോടി പ്രഭാ തോൽക്കുമാ,  തിരുമുഖം

അത്യന്തം ആമോദം ചൊരിയുന്നു, നിത്യം

 

എന്നും നീ അണിയുന്ന മണിമുത്തിൻ  മാലയിൽ

എന്നെ  നീ  ചേർക്കുമോ  ഒരു മുത്തായെങ്കിലും

ആത്മാവിൽ ആനന്ദം അനുദിനമേറുന്നു

ജീവിത സാരഥി  നീ മാത്രമെന്നും !

 

നിൻ വിരൽ സ്പർശിക്കും മോഹന മുരളിയിൽ

ഒരു നാദമാകുവാൻ മോഹങ്ങളെന്നും

തിരു വേണു ഗാനത്തിൻ ശ്രുതിയെന്ന പോലെ

നിന്നിൽ ഞാൻ എന്നും ലയിച്ചീടുമോ, കൃഷ്ണാ

എന്നിലെ നിന്നെ ഞാൻ അറിഞ്ഞീടുമോ ?