ആത്മതത്ത്വം
സിദ്ധമാകുന്നിതാ ആത്മബോധം !
ഞാൻ എന്ന ഭാവമോ മായുകയായ്
പ്രാതഃസ്മരാമി ഞാൻ ആത്മതത്ത്വം
പൂർണ സമർപ്പണം എൻ പ്രണാമം, കൃഷ്ണാ
പൂർണ്ണ സമർപ്പണമാണെൻ പ്രണാമം
നിൻ കൃപാദാനമാം ദുഃഖങ്ങളെല്ലാം
സഹിക്കുന്നതെന്റെ തപസ്യയായ് മാറുന്നൂ.
ആത്മദീപത്തെജ്ജ്വലിപ്പിച്ചിടുന്നു നീ,
അക്ഷരം നിൻ കൃപാധാര മാത്രം
വേദഘോഷങ്ങളേ നിങ്ങൾക്കു സ്വാഗതം !
പരമ പദത്തിൽ ഞാൻ എത്തിടുന്നു
ധർമ്മമാം നിൻ നന്മ മേന്മയായീ !
നിൻ സ്മൃതി നൽകുന്നു വേദാന്തവേദ്യമാം
ആനന്ദം — സർവ്വോച്ച–സാക്ഷാൽക്കാരം!