New York

Call Us : +1 (516) 589-0669

0037-Satyaswaroopam

- Satyaswaroopam

by

Sathish menon

on

സത്യസ്വരൂപം

സത്യസ്വരൂപമാം എന്നെ ഞാൻ തേടുമ്പോൾ

അറിയാതെ ഞാൻ സ്വയം നിന്നിലെത്തീടുന്നു

സകല ദൃശ്യങ്ങളും  നശ്വരം ശ്രീകൃഷ്ണ

സത്യമോ, എന്നുമെൻ  ദ്രിക്   മാത്രം

 

ഞാൻ സ്വയം ഗീതയായ് പരിണമിക്കുമ്പോൾ

ശാശ്വതധര്മത്തിൻ മര്മമായ്‌ മാറുന്നു

വേദങ്ങളോതും  മഹാവാക്യ മന്ത്രങ്ങൾ

എന്നെ  ഉയർത്തുന്ന നിത്യ മിത്രങ്ങളായ്

 

തന്നെ താനറിയാതെ പോകുന്നു ജന്മങ്ങൾ

എങ്കിലും, എൻ ദേഹി നിന്നിൽ വസിപ്പൂ !

ജന്മ സാഫല്യ ത്തിടമ്പേറ്റി, പുണ്യമായ്

പരമ പ്രയോജനം നിൻ സ്‌മൃതി മാത്രം

 

മോഹനരൂപാ മനോഹര മൂർത്തേ

എന്മുന്നിൽ മായാത്ത മാണിക്യമല്ലേ !

ഓംകാര പ്പൊ രുളായ നാരായണാ, കൃഷ്ണാ

പാദാരവിന്ദമാണെന്നാധാരമെന്നും