New York

Call Us : +1 (516) 589-0669

0035-AmrithanandaMayi

- AmrithanandaMayi

by

Sathish menon

on

ആത്മപ്രകാശമായ്,  അമൃതാനന്ദമായ്

അനുദിനം ആത്മാവിൽ ആശ്വാസമേകൂ

നിരുപമ സ്നേഹം  നീ മാത്രമമ്മേ

അനുപമമല്ലോ നിൻ കരുണാമൃതം !

 

അറിയുന്നു ഞാനമ്മേ  അകതാരിലെന്നും

മായാ മനസ്സിനും മോഹിനിയായ്

അഖിലാണ്ഡേശ്വരി, ജ്ഞാനസ്വരൂപിണി

ആശ്രയം നീ മാത്രം, ആനന്ദവും അമ്മേ !

 

കാലം ഒഴുക്കുന്ന ലോകത്തിൻ കണ്ണുനീർ

നിൻ കരമമ്മേ തുടച്ചുമാറ്റുന്നു

അമ്മേ തവാങ്ഗുലി  മേനി തലോടുമ്പോൾ

അറിയാതെ ദുഃഖങ്ങൾ അസ്തമിക്കുന്നിതാ !

 

കരുണയാം സാഗരം അമ്മതൻ ഹൃദയം  

അവിടമാണീശ്വര സന്നിധാനം

ശാന്തി ഞാൻ തേടി വരുന്നു, മഹേശ്വ രീ

ശരണമെന്നഭയം നിൻ  ചരണം മാത്രം !