New York

Call Us : +1 (516) 589-0669

0034-Arivu

- Arivu

by

Sathish menon

on

അറിവ്

എന്നേക്കാളേറെന്നെ  അറിയും ഹരേ ! കൃഷ്ണ,

എന്തുണ്ടു നിന്നോടു പറയുവാനായ് ?

എന്നിലെ നിന്നെ ഞാൻ അറിയുവാൻ എത്തുമ്പോൾ

എന്നിൽ നീ അറിയാതെ നിറയുന്ന പോലെയായ് !

 

സൗഖ്യങ്ങളെന്നും നിറയുമ്പോൾ എന്നിൽ

നിന്നെ ഞാൻ അറിയാതെ മറന്നു പോയോ !

നീ എന്ന ഞാൻ എന്നിൽ ഇല്ലാതെയായി

മഴവില്ലുകൾ  വന്നു മറയുന്ന പോലവേ

 

നിൻ കൃപ യെന്നെ ഉയർത്തി, വ്യഥകളോ

എന്നെത്തളർത്തിയ ദുഃഖമിത്രങ്ങളായ്‌ !

ആശ്രിതർക്കാശ്രയമായ  ഹരേ ! ദേവാ !

അറിയും ഞാൻ എന്നെ നീയായ്‌ എന്നും