ഓമനിക്കാനായ് നിൻ ഓർമ്മകൾ മാത്രം !
ഓർത്തിരിക്കാനോ നിൻ നന്മകൾ മാത്രം !
ഒരു ജന്മം പോരല്ലോ നിന്നെ ഭജിക്കുവാൻ
ഓംകാരപ്പൊരുളായി നീ വരൂ, കണ്ണാ !
കാലം ഒഴുകിച്ച കവിളിലെക്കണ്ണുനീർ
കണ്ണാ, നിൻ കരുണയാൽ തുടച്ചീടുമോ
കളകാഞ്ചിയെഴുന്ന കനകതൂലികയാൽ
കണ്ണാ, ഞാൻ കേഴുന്നു ഹൃദയം കുളിർക്കുവാൻ
കണ്ണിന്നു കണ്ണായ കനകമാം വിഗ്രഹം
കണ്ണാ, എൻ കണ്ണിനു കർപ്പൂരമാകുമോ ?
കാത്തിരിക്കുന്നിതാ, കണ്ണനെ കാത്തുഞാൻ
കൃഷ്ണ, മനോഹരാ, നീ വരില്ലേ ? ചാരെ,
കൃഷ്ണ, മനോഹരാ, നീ വരില്ലേ ?