New York

Call Us : +1 (516) 589-0669

0032-Ravipurathappa sreekrishna

- Ravipurathappa sreekrishna

by

Sathish menon

on

രവിപുരത്തപ്പാ ശ്രീകൃഷ്ണാ

 

രവിപുരത്താപ്പാ നിൻ സത്യ സ്വരൂപം

ഹൃദയത്തിൽ ഞാൻ എന്നും കാതതിടട്ടെ, കൃഷ്ണ

ചന്ദനം ചാർത്തിയ ചാരുസ്വരൂപം

നിറ കണ്ണുകളാൽ കാണട്ടെ ഞാൻ നിത്യം

           

മോഹന മുരളി വാദന കൃഷ്ണാ

സംസാരദുഃഖ ഹരനല്ലയോ നീ

എന്നും ഞാൻ നിൻ കൃപാവലയത്തിലല്ലോ

കാത്തുകൊള്ളേണമേ അടിയനെ നിത്യം

 

സച്ചിതാന്ദ സ്വരൂപാനല്ലേ നീ

പരമാനന്ദം നിൻ സ്മ്രിതികൾ മാത്രം

നിൻ കൃപാവര്ഷങ്ങൾ ചൊരിയുന്നനേരം

എൻ ദുഃഖങ്ങളെല്ലാം അസ്തമച്ചീടും

 

സ്വപ്നത്തിൽ താനറിയാതെയാണെങ്കിലും

നിന്നെ ഞാൻ കാണുന്നു മാധവനായ്

മംഗളദായകാ, കരുണാമയനെ

എൻ വ്യഥ പോലും നിൻ വരദാനം