New York

Call Us : +1 (516) 589-0669

0031-Chinda

- Chinda

by

Sathish menon

on

ചിതപോലെയാണെന്റെ  ചിന്തകൾ, അവയിലോ

നിന്റെയാപ്പു ഞ്ചിരി ആശ്വാസമായ്‌, കൃഷ്ണ!

ആത്മപ്രകാശമായ്‌  നീയെന്നിൽത്തെളിയുമ്പോൾ

ഉണരുന്നു  മോഹസഹസ്രങ്ങളുള്ളിൽ !

 

താളിൽ ഒളിപ്പിച്ച മയിൽ‌പീലി മോഹിക്കും

കണ്ണന്റെ  തിരുമുടിക്കെട്ടിലെത്താൻ    

കൃഷ്ണതുളസീദളങ്ങളോ മോഹിക്കും

നിന്റെ ഗളത്തിലെ ഹാരമാകാൻ.

നട്ടുവളർത്തിയ തുളസി ക്കതിരാരാഞ്ഞു:–

“എന്നു ഞാൻ  കണ്ണന്നരികിലെത്തും” ?

 

എന്നിലെ നിന്നെത്തിരഞ്ഞീടുവാനായിവൻ

നിത്യം തിരുമുമ്പിൽ എത്തിടുമ്പോൾ

നിന്മന്ദഹാസവും മഹിമയും കാണുമ്പോൾ

അറിയാതെ നീ എന്നിൽ നിറയുന്നപോലെ….

 

നിന്റെയാപ്പുഞ്ചിരി മാത്രം മതി, കണ്ണാ

ഇനിയുള്ള ജീവിതം സഫലമാകാൻ

അരികിൽ വരൂ കണ്ണാ, ആശ്രയമായെന്നും

നിന്നിൽ ലയിച്ചു ഞാൻ ഉയർന്നിടട്ടെ !