മമ്മിയൂരപ്പാ കനിഞ്ഞീടമെൻ്റെ
മനതാരിൽ മധുവായ് നിറഞ്ഞീടണം
പഞ്ചാക്ഷര നാമ മന്ത്രമെൻ നാവിൽ
അക്ഷര പൂജയായ് കൈക്കൊള്ളണം
കൈലാസനാഥ ജഗൽപതേ യീ ഭക്ത-
ദാസൻ്റെ വേദന മാറ്റിടേണം
ചിത്ത വിശുദ്ധി വരുത്തേണമീശ്വരാ
അത്തലെല്ലാം വിട്ടു പോകണമീശ്വരാ
ആയുരാരോഗ്യവും സൗഖ്യവും കൈവരാൻ
ആവോളം നാമം ജപിച്ചിടാം തേവരേ
ആപത്തു കാലത്തു മാത്രമല്ലെപ്പോഴും
നീ മാത്ര മാശ്രയം കാരുണ്യവാരിധേ ..