ഈ ലോകം തേടും സുഖങ്ങളെല്ലാം
പരിമളം തേടും പുഷ്പതുല്യം
ഞാൻ എന്നും നേടും ശാന്തിയെല്ലാം
ഞാൻ സ്വയം നീയെന്ന ബോധം മാത്രം
തേടുന്നു ഞാൻ എൻ സുഖങ്ങളെന്നും
കസ്തുരി തേടുന്ന മാൻപേടപോലെ
ഭയക്കുന്നു ഞാൻഎന്റെ ദുഃഖങ്ങളെസാദാ,
നിഴലിനെ പേടിക്കും അഗ്നിപോലെ
ഞാൻ കാണും ലോകത്തിൻ സുഖദുഃഖങ്ങൾ
എന്റേതല്ലെന്ന് അറിഞ്ഞീടവെ
ആനന്ദം ഞാൻ എന്നറിയവേ സത്വരം
മായുന്നു മനസ്സെന്ന മായാവിയും