ആത്മസ്വരൂപൻ
ഗുരുവായൂരപ്പനെ ഓർത്തിരിക്കുമ്പോൾ
എന്നുണ്ണി ചാരത്തു വരുന്നതായ്തോന്നും
കണ്ണൻ മനസ്സിൽ കളിക്കുന്ന പോലെ
എന്നും ഞാൻ ഓർക്കുമപ്പാവനദർശനം
എന്നിൽ വിരിയുന്നു ജീവനപുഷ്പമായ്.
കരളിൽ കിളിർക്കും കനവിൻ കിനാക്കളായ്
നന്മ നിറഞ്ഞ നിൻ നാമങ്ങൾ ചൊല്ലുമ്പോൾ
അരികിൽ നീ എത്തുന്നതായിത്തോന്നും
കണ്‍കളടച്ചു ഞാൻ നിന്നെ സ്മരിക്കുമ്പോൾ
ആത്മാവിൽ നിൻ ജ്യോതി തെളിയുന്നപോലെ
ആശ്രയം നീമാത്രം ആനന്ദവും കൃഷ്ണ
അറിയാതെ നീ എന്നിൽ നിറയുന്ന പോലെ
നിൻ മന്ദഹാസവും മായാത്ത മഹിമയും
എന്നുള്ളിൽ വിരിയുന്ന മാനസപൂക്കളായ്
കാതതിരിക്കുന്നിതാ നിന്നെയും ഓർത്തു ഞാൻ
കൃഷ്ണാ, മനോഹര നീ വരില്ലേ എന്നും
അരവിന്ദലോചനാ, നീ വരില്ലേ ?
ആത്മപ്രമോദമായ് നീ എന്നിലെന്നും
ആത്മസ്വരൂപാ നീ അവതരിച്ചിടൂ !
Satish Revised Version