New York

Call Us : +1 (516) 589-0669

002-Manasa kannan

- Manassa kannan

by

Sathish menon

on

കണ്ണനെ കണ്ടു ഞാൻ
അന്തി നേരം
അവൻ പാത്തു വന്നു നറുവെണ്ണ കവരുവാൻ
നുറുവെണ്ണ
കവരുവാൻ.
കണ്ടതായി
നടിച്ചില്ല
തെല്ലുമേ ഞാൻ….
കണ്ണന്റെ കുസൃതികൾ ആസ്വദിച്ചു
കണ്ണന്റെ കുസൃതികൾ ആവോളം കണ്ടു ഞാൻ ആസ്വദിച്ചങ്ങനെ
നിന്നുപോയി ഞാൻ നിന്നുപോയി ഞാൻ…
ഉരലിൽ പിടിച്ചു കേറി
ഉറിയിൽ കയ്യിട്ട് നേരം
ഉരലൊന്നു തെന്നി മാറി കലമുടഞ്ഞു
നറുവെണ്ണ വാരി തിന്നു
കൊതിയോടെ കണ്മണി
അതുകണ്ട് മനം നിറഞ്ഞു
വാരി പുണർന്നു ഞാൻ
ഉറ തൈരും വെണ്ണയും
പഞ്ചാര പായസവും
നിനക്കായി കരുതിയ എൻന്നോമന
നിനക്കെന്തും കവരുവാൻ മടിയില്ലല്ലോ
മനസ്സും കവരുവാൻ മടിക്കരുതേ
എൻ മനസ്സും കവരുവാൻ
മറക്കരുതേ…. കണ്ണാ
കണ്ണാ… മടിക്കരുതേ