New York

Call Us : +1 (516) 589-0669

0019-Bhashamadhavu

- Bashamadhavu

by

Sathish menon

on

ഭാഷാമാതാവ്

അക്ഷരമാലകൾ അക്ഷയപാത്രമായ്
അക്ഷീണകാന്തി പ്രസരമേകി
അൻപുള്ളൊരമ്മ മലയാളഭാഷതൻ
അരുമക്കിടാങ്ങൾ നാം അഭിമാനിതർ

ചൊല്ലിത്തെളിയേണം അക്ഷരക്കൂട്ടുക

ചൊല്ലെഴും വൃത്താലംകൃതിയിൽ
ചില്ലുകൾ ചന്ദ്രക്കലകൾ, കുനിപ്പുകൾ
വെല്ലുന്നു മറ്റേതു ഭാഷയേയും.
വ്യംഗ, നാനാർത്ഥദ്വയാർത്ഥ പ്രയോഗത്താൽ

ഭംഗിയായ് ആശയം തീർത്തിടുബോൾ
അന്യർക്കനർഗ്ഗളം നാവിൽ വഴങ്ങാത്ത
അന്തസ്സത്തയാണെന്റെ ഭാഷ.

.ശക്തിയാർന്നൽഭുത തൂലികത്തുമ്പിനാൽ
ശബ്ദ തരംഗം ഉയർത്തീടവേ.
ശ്രീയെഴും ഭാഷാ വിശുദ്ധിത്തിരുനട
ശ്രേഷ്ഠ മലയാള പൈതൃകം താൻ.

ഉജ്ജ്വലിയ്ക്കട്ടെ, ഉണരട്ടെ, കൈരളി
ഉത്തമഭാഷതൻ ഉത്തും ഗമായ്
ഉദൃതസൂക്തങ്ങൾ ഉൽബോധനം ചെയ്ത
ഉത്തമൻമാരേ വന്ദനങ്ങൾ.

 

കാന്തി ചിന്തുന്നൊരാ സാഹിതീസൃഷ്ടികൾ
കാന്തവാലയങ്ങൾ തീർതിടുമ്പോൾ
കാരണഭൂതയാം മലയാളമാതാവേ
കാലിണ കുമ്പിട്ടിടുന്നു ഞങ്ങൾ.