ചോതിയിൽ വന്നു പിറന്നു ഭവാൻ
ഭൂതിയിൽ തന്നെ വളർന്നു
ഇത്രയുംകാലം നുകർന്നു ഞങ്ങൾ
ചിത്രവാത്സല്യസുകൃതം
തവ മിത്രസ്നേഹാമൃത തീർത്ഥം
മാധവനമാനതാരിൽ
സ്വരസാധകമായി നിറഞ്ഞു
മാനസ വൃന്ദാവനത്തിൽ
മാധവം പൂത്തു വിരിഞ്ഞു
നിറ തിങ്കൾ കാന്തി കലർന്നു
നറുനിലാവായ് പേരിൽ നിറഞ്ഞു
മനം കൗമുദിയായി നുകർന്നു
രാഗാർദ്രഭാവ തരളം
കാവ്യ മാധുരി പെയ്യുന്ന തോഴാ
മധുവൈരി ചൊരിയട്ടെ മേന്മേൽ
കൃപാ വരമായി ജന്മസുകൃതം