വിഘ്‌നേശ്വരം, വിദ്യാരംഭ മൂർത്തം,
വിനായകം, വീര,വിശ്വൈക സാർദ്ധകം.
വിരാചിതം, വിണ്ണവർ വാഴ്ത്തുമീശം,
വന്ദേഹം വിശ്വരൂപം തവ ഗജാനനം.
നാലുകെട്ടിൻ നടുമുറ്റത്തമരുന്ന
നാഥാ നിത്യം നമിച്ചിടുന്നേൻ.
നാൾ തോറും ഏ റാതെ നിത്യ ദുഃഖങ്ങൾക്കു
നൽപ്പായ് നൽകണേ ഉപശാന്തിയും.
ആദിമൂലാധിപാ, അംഗുശ ധാരകാ,
അടിയങ്ങൾക്ക ഭയം നൽകീടണെ,
അന്നവും, ആയുരാ രോഗ്യസുഖങ്ങളും,
ആവോളം നൽകണേ ശ്രീ ഗണേശാ!
ഇടപ്പള്ളി വാഴുന്ന തമ്പുരാൻ കൽപ്പിച്ചു ,
ഇഷ്ട്ട വരദാനങ്ങൾ ഏകീടണെ.
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവിടുത്തെ.,
ഇഷ്ട്ട വാഹകൻ ആഹു ആയിടാനായ്
ഇരുകരം കൂപ്പി നമി ച്ചിടുന്നേൻ.
ഇടപ്പള്ളി നാഥാ നമിപ്പു നിത്യം