New York

Call Us : +1 (516) 589-0669

0010-Poyiloor gramam

- Poyiloor gramam

by

Krishna priya

on

കണ്ണൂരിൽ എന്നും ശിരസുയർത്തി
പൊയിലൂർ എന്നൊരു ഗ്രാമം
പ്രകൃതി സൗന്ദര്യത്തിന് സൗന്ദര്യലഹരിയിൽ
ആറാടിടുന്ന ഒരു ഗ്രാമം
വാഴമലയും ചിറ്റാരിത്തോടും അതിരുകൾ കാക്കും ഗ്രാമം
മുത്തപ്പ ചൈതന്യ നിറവിൽ നിന്നും
പൂത്ത് തളിർത്ത ഒരു ഗ്രാമം
മസ്ജിദിന്റെ മഹത്വമതേറു
റഹ്മത്തുള്ള ഒരു ഗ്രാമം
ചർച്ചിൽ മണികൾ മുഴങ്ങിടുന്നൊരു സുന്ദരസുരഭില ഗ്രാമം
തത്തകൾ പാറും വയലേലകളിൽ സ്വർണ്ണം
വിളയും ഗ്രാമം
കാർഷികപ്രീതി അഭിമാനത്തിൻ സമൃദ്ധമാണീ ഗ്രാമം
കളകള് നാദം ഉണർത്തുന്നോരരുവികൾ ചാടി രസിക്കും ഗ്രാമം
സർവ്വ വൃക്ഷലതാദികൾ എന്നും
മരതകമണിയും ഗ്രാമം
ശൈവ വൈഷ്ണവസങ്കേതത്താ
ലനുഗ്രഹമായൊരു ഗ്രാമം
സ്നേഹപ്രവാഹിനിയാകും അരുണിമ
ഉദിച്ചുയരുന്ന ഒരു സുന്ദര ഗ്രാമം
കണ്ണൂരിൽ എന്നും ശിരസുയർത്തി
പൊയിലൂർ എന്നൊരു ഗ്രാമം