പുഷ്പ്പക പല്ലക്ക്
ബ്രഹ്മകമല ങ്ങൾ ഇതൾ വിരിയും വിഭാതത്തിൻ,
ബ്രാഹ്മ മുഹൂർത്തത്തിൽ നീരാടി ഞാൻ.
പുതു കൃഷ്ണ തുളസി കതിർ ചൂടി എന്നരികിൽ,
പുഷ്‌പ്പക പല്ലക്കിൽ നീ വരുമോ കണ്ണാ,
പതിവുള്ളോരെൻ കനവു സത്യമാക്കാൻ
തിരു ദിവ്യ ശോഭയാർന്നമ്പാടി മുറ്റത്തെ,
തികവോടെ വിരിയുന്ന മലരാക്കണേ നിത്യം,.
തിരുമുഖ ദർശന സൗഭാഗ്യ പുണ്ണ്യമായ്.
തിരുനെറ്റി സിന്ദൂര വർണ്ണാഭയിൽ
മായാ മോഹനാ നിൻ മുഖ ചൈതന്യം,
മാധവാ എൻ മനോ മുകുര ഭാഗ്യം.
മേലാകെ കുളിർ കോരി നിന്നുപോയ് ഞാനൊരു,
മഴ മേഘം കണ്ടാടും മയൂരമായി.
Krishna Kripa 05-22-25