New York

Call Us : +1 (516) 589-0669

നറു പുഷ്പം

by

Krishna Kripa

on

May 22, 2025
Malayalam Krishna Krithe

നറു പുഷ്പം

നറു പുഷ്പ സൗരഭം പകരും ഉഷസ്സിലായ്,

നവ നവ മോഹങ്ങൾ പൂത്തുലയും.

നവ മലർ മഞ്ചൽ ഒരുക്കി വച്ചീടാം ഞാൻ,

നറു പുഞ്ചിരി തൂകി അണയൂ നാഥാ.

പൗർണ്ണമി തിങ്കൾ തൻ വെള്ളി തിളക്കത്തിൽ,

പാടേ മറന്നു ഞാൻ നിന്ന നേരം,

പദ്മ ദളങ്ങളാം പാദാരവിന്ദത്തിൻ,   

പദ സ്വനം കാതിൽ വന്നലയടിച്ചു.

നിൻ മൃദു മൊഴികൾ എൻ കാതിൽ ഉടുക്കേന്തി,

നന്തുണി പാട്ടിൻ ചിന്തുകളായ്.

നിത്യം ആ വിരിമാറിൽ തല ചായ്ച്ചുറങ്ങുവാൻ,

നല്ലൊരു തുളസിക്കതിരാക്കണേ.

Krishna Kripa 05-22-25