ജ്ഞാനോദയം
ജ്ഞാ നോദയം തേടി ധ്യാനത്തിൽ മുഴുകവേ,
ജ്ഞാന സ്വരൂപണി വന്നണഞ്ഞീടുന്നു.
ജ്ഞാനത്തിൻ പൊരുളായി ധീയിൽ പുലർത്തണേ,
ജ്ഞാനാംബികേ ഹൃത്തിൻ കാവലാകേണമേ.
അദ്വൈതാമൃത നിറ ദീപമായ് നിത്യം,
അത്മ ചൈതന്യമായ്, അരികിലെത്തൂ.
അമൃത കുഭം പേറി മോഹിനിയായ് വരൂ,
അക്ഷര ദേവതേ, നാദാത്മികേ.
ജനി മൃതി ചക്രത്തിനാടി തിമിർക്കുവാൻ,
ജീവിതം വെറുമൊരു വേദി മാത്രം.
ജനന മരണത്തിൽ ജലധാരവർഷിച്ചു,
ജല രേഖ പോൽ വീണ്ടും മാഞ്ഞിടുന്നു.
Krishan Kripa 04-15-25