542. Kannanunni (SK 16)
നല്ല ബുദ്ധി തോന്നുവാൻ നന്മകൾ ചെയ്തീടുവാൻ
കണ്ണനുണ്ണി എൻ്റെയുള്ളിൽ
എന്നുമെന്നും വാ
ഴണം
എന്നുമെന്നെ കരുണയോടെ കാണണം
പീലി ചാർത്തി ചേലചുറ്റി കാൽച്ചിലമ്പണിഞ്ഞു നീ
മോദത്തോടേ നാദമോതി
ഓടി വരൂ പൊൻ മണി
കൂട്ടുകാരുമൊത്തു നീ കാലിമേയ്ക്കാൻ പോകവേ
കൂട്ടിനായി എന്നെയും കൂട്ടുമോ കേശവാ……
കാട്ടുപൂക്കൾ ചേർത്തു വനമാലയൊരുക്കി ഞാൻ
കാൽക്കലൊന്നു വെച്ചീടാം കൃപാ നിധേ …
നല്ല ബുദ്ധി തോന്നുവാൻ നന്മകൾ ചെയ്തീടുവാൻ
കണ്ണനുണ്ണിയെൻ്റെയുള്ളിൽലെന്നുമെന്നു വാഴണം
സരസ്വതികൃഷ്ണൻകുട്ടി 08-13–26