New York

Call Us : +1 (516) 589-0669

ഏഴാഴി

- Malayalam Krishna Krithe

by

Krishna Kripa

on

May 22, 2025

ഏഴാഴി

ഏഴാഴിയും ദിവ്യ പാലാഴിയാക്കിടും,

ഏഴകൾക്കഭയമാം ശ്രീ ഹരേ നീ.

എൻ ആത്മ ഭാവങ്ങൾ കാളിന്ദി യലപോലെ,

എന്നും കൊതിക്കുന്നു തിരു ദർശനം

പാർഥന്നു സാരഥിയായി മരുവീട്ടു,

പാർത്തലം കാത്തൊരു പീതാം ബരാ,

പറയാത്ത പരിഭവം പ്രളയ പായോധിയായ്,

പരിചോടു പ്രണയത്തിൻ  നവ ധാരയായ്.

മാനസം മന്ത്രണ പൂരിത മാകണം,

മാധവാ നിൻ തിരു സേവയാലേ.

മായാ പ്രപഞ്ചത്തിൻ ആധാര മൂർത്തിയായ്,

മോഹന രൂപാ കുടികൊള്ളണേ.

Krishna Kripa 04-10-25