ആത്മവിദ്യ
സ്നേഹത്തിൻ തിരിയിടും നിലവിളക്കിൽ ഞാൻ
സ്നേഹസ്വരൂപനെ സ്വീകരിയ്ക്കാൻ
അറിവാകും അഗ്നി ജ്വലിച്ചുയർന്നീടുവാൻ
ആവോളം അജ്ഞത മാറ്റീടും ഞാൻ
അണയാത്ത കൈത്തിരി നാളമാവാൻ
ഒരുജന്മം പോലുമേ പാഴ്ജന്മമാകാതെ
ഒരു കൈതാങ്ങു നീ, നീ മാത്രം ഹരേ!
ശ്രേഷ്ഠ്മാം നിൻരൂപദർശന സൗഭാഗ്യം
ശ്രുതിശുദ്ധ മവിടുത്തെ മുരളീരവം
ശ്രവണ സുധാരസ മാസ്മരം താൻ
ധാർമ്മിക മൂല്യങ്ങൾ ഒന്നായ് വിളങ്ങിയാൽ
ധർമ്മം സനാതനം എൻറെ മർമ്മം
അറിവിൻറെ അദ്വൈത തത്വങ്ങൾ നിറയുമ്പോൾ
ആത്മവിദ്യാലയം എൻ ഹൃദന്തം
അക്ഷരത്തെളിവിളക്കെൻൻ്റെ ജന്മം
KrishnaKripa 03-08-23