അമ്പലത്തുളസി(S)
മുറ്റത്തെ മലർവാടി തന്നിൽ വിലസുന്ന,
മല്ലിക പൂവിനോ മാധവാരാധന.
മധുരാധിപൻ തന്റെ മണിമാറിൽ വിലസുവാൻ
മുറ്റത്തെ തുളസിക്കതിർക്കാഗ്രഹം
ആത്മീയ മന്ദിരം പൂകി ഭഗവാന്റെ,
ആത്മ ചൈതന്യം ഉൾക്കൊള്ളാൻ ദാഹം.
ആലിലകണ്ണന്റെ വേണു നാദം കേൾക്കാൻ,
അമ്പല പൈക്കൾക്കും തീരാ മോഹം.
അനന്തന്റെ ആഗ്രഹം ഛത്ര മായ് നിൽക്കുവാൻ
അദ്ധ്യാത്മ രൂപത്തിൻ മെത്തയായ്, പാലാഴി
അടിയനാ തിരുമുഖ ദർശന മോഹത്താൽ,
അമ്പലത്തുളസി കതിരായ് മാറി
ചത്രം = കുട
Krishna Kripa 12-12-24