സ്വാമി
കാരുണ്യഗുരുഭാവ സാന്ദ്രാവതാരമേ
കലിയുഗവരദാ ശ്രീ ധർമ്മശാസ്താവേ
തത്വമായ് നിന്നിൽ അലിയുമ്പോൾ അയ്യപ്പാ
തത്വമസി മന്ത്രം ഉള്ളിൽ ഉദിയ്ക്കുന്നു
തത്വജ്ഞാനാമൃത പ്രതിഭാപ്രഭാവമായ്
തത്വബോധത്തിൻ ഉറവിടം അങ്ങുതാൻ
കലുഷിത കലിയുഗ അന്ധകാരത്തിലോ
കർപ്പൂരദീപ കിരണങ്ങൾ ഏകുന്നു
ശരണമയ്യപ്പാ എന്ന വിളി കേട്ടാൽ ഉള്ളിൽ
ശക്തിയേറാത്തവർ മനുജാരാണോ?
പുരുഷാർത്ഥസാരങ്ങൾ ഒഴുകുന്നു സിരകളിൽ
പുണ്യമായ് സ്വാമിയായ് മാറുന്നു ഞാൻ സ്വയം
പുണ്യമായ് സ്വാമിയായ് മാറുന്നു ഞാൻ സ്വയം
KrishnaKripa 01-29-23