New York

Call Us : +1 (516) 589-0669

32. Sawdharya Lahari

by

on

January 28, 2025

സൗന്ദര്യ ലഹരി

മാധവാ  മധുസൂദനാ  മാനസ ചോരനല്ലേ നീ

എൻ്റെ മാനസ ചോരനല്ലേ?!

മധുമലരായി നീ അണയുമ്പോൾ, നാഥാ 

നുകരും മധുകണം ശലഭമായ് ഞാൻ

സൗന്ദര്യ ലഹരിയായ് നീ വരുമ്പോൾ, ചാരെ

വിരലിലായ് വിരിയുന്നു എൻ ഇംഗിതങ്ങൾ

അകതാരിൽ ഒളിമിന്നും കനവുകൾ  നുകരനായ്

ആരാരുമറിയാതെ ചാരത്തണയുമ്പോൾ

ആത്മാനുഭൂതികൾ വളരുന്നു കരളിലായ്

മാധവാ  മധുസൂദനാ  — ( Pallavi)

മോഹമുണർത്തും നിൻ നീലമിഴിയിണ

മാനസം കവരുന്നു ശൃംഗാര ലഹരിയാൽ

ഇളംകാറ്റിൽ ഇടതൂർന്ന അളകങ്ങൾ ഇളകുമ്പോൾ

ആ വിരിമാറിൽ ചായുവാൻ കഴിയാതെ

വാടുന്നു കൊഴിയുന്നു  മോഹത്തിൻ മുകുളങ്ങൾ

KrishnaKripa 10-03-22

Leave a Reply

Your email address will not be published. Required fields are marked *