Linkകുടമുല്ല(Deepthi)
കുടമുല്ല പൂനുള്ളി മാലിക തീർക്കുമ്പോൾ
പുറകിലായി വന്നു നീ മിഴി പൊത്തിയോ, കൃഷ്ണാ !
നിൻ മൃദുലാംഗുലി സ്പർശനത്താലെ
വരമഞ്ഞൾക്കുറിയെൻ്റെ മാഞ്ഞു പോയോ ?
എൻമനോജാലക പഴുതിലൂടെ നീ
വൈകിയെന്നാകിലും ആഗമിച്ചപ്പോൾ
ശോകങ്ങൾ അകലുന്നു വിദൂരമെങ്ങോ
അരുണോദയത്തിലെ ഇരുളെന്നപോലെ
നിന്നെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ
ചുവടുകൾ വയ്ക്കും ഈ നീലരാവിൽ, കൃഷ്ണാ
ഒരുവാക്കു പറയാതെ അകലെ നീ മറയാതെ
ഇരുളിൽ ഞാൻ ഏകനായ് കാത്തിരിപ്പൂ
KrishnaKripa 11-27-21
One Response
This is a Great song.