ആത്മപ്രകാശംLink (Deepthi)
ആത്മ പ്രകാശമായ് അരികിൽ എത്തൂ ദേവാ,
അഭയ വര ദായകാ യേശു നാഥാ.
ആനന്ദ മാണ് നീ അനുഭൂതിയാണ് നീ
അത്ഭുതപ്പിറവിയെടുത്ത നാഥാ.
കാരുണ്ണ്യ കടലേ കനിവിൻ പൊരുളേ,
കാലി തൊഴുത്തിൽ പിറന്നവനെ
കാൽവരിക്കുന്നിലെ തിരുനക്ഷത്രമേ
കനക പ്രഭ തൂകി കാക്കേണമേ
പാപികളോടു ക്ഷമിച്ചും സഹിച്ചും
പാപാന്ധകാരം അകറ്റിയോനെ,
പരിശുദ്ധാത്മാവേ പുത്രനും ബാവായ്ക്കും,
പരിചോട് സ്തുതി ചൊല്ലി വാഴ്ത്തിടുന്നേൻ.
ചേതസ്സിനുള്ളിലെ ചേതനയായ് വാഴും
കനിവിൻറെ ദീപമാം ശ്രീ യേശുനാഥാ
ആശ്രിതർക്കാശ്രയ ആത്മനാഥാ, എന്നിൽ
ആത്മപ്രമോദമായ് അവതരിയ്ക്കൂ എന്നും
ആത്മപ്രമോദമായ് അവതരിയ്ക്കൂ
KrishnaKripa 11-27-23