-138. കുങ്കുമം
ചന്തമാർന്നക്കരെ ചക്രവാളത്തിലായ്
താരകൾ മിന്നിത്തിളങ്ങിടുമ്പോൾ
സങ്കല്പ ഭംഗികൾ കുങ്കുമം ചാർത്തിയ
തങ്കക്കിനാക്കളുമായി നീ എത്തി
ജീവിത നൗകയിൽ സംസാരം താണ്ടവേ
ആഞ്ജയല്ലാതൊരുനുഗ്രഹമായി
ഇടക്കിടെ കണ്ണീരുപ്പുപുരട്ടി
നിൻ കൃപയാൽ വ്യഥയെനിക്കു നീട്ടി
ഭാവനക്കപ്പുറം നില്കുമാ സൗഭഗം
പടിപ്പുകഴ്ത്തുവാൻ കഴിവതില്ലല്ലോ
ഞാനറിയാതെയെൻ ഓർമ്മയിലെത്തിയ
ഓമനത്തിങ്കൾക്കിടവേ എൻ വന്ദനം
Krishna Kripa 07-07-21