-29. ചന്ദ്രകലാതിലകം
എത്ര ചൊരിഞ്ഞാലും കൃപ തീരുമോ, കൃഷ്ണാ
ശില്പമനോഹര തിരുമിഴിയിൽ
ചിത്തിരപ്പൂവിതൾ സുന്ദരാധരത്തിൽ
തീരുമോ, കണ്ണാ തിരുമന്ദഹാസം!
നിൻ നീല നീൾമിഴിയ്ക്കുള്ളിലായ്, എന്നിലെ
എന്നെ ഞാൻ കാണുന്നു നിൻ പ്രതിബിംബമായ്
നീയെന്ന ഞാൻ നിന്നിൽ വാഴുന്നതോ, ഹരേ
തത്ത്വമസിതത്ത്വo ഉദിയ്ക്കുന്നതോ, എന്നിൽ
തിരുവേണു ഗാനത്തിൻ പൂഞ്ചിറകിലേറി
രത്‌നം പതിപ്പിച്ച നീലാംബരത്തിൽ പോയ്
സങ്കല്പജാലം വിടർത്തുമാ വിണ്ണിലെ
ചന്ദ്രകലാതിലക തല്പത്തിലാട്ടാം, ഞാൻ
കണ്ണാ, ചന്ദ്രകലാതിലക തല്പത്തിലാട്ടാം.
krishna Kripa 02-23-22