New York

Call Us : +1 (516) 589-0669

Kalasrihti

- കലാ സൃഷ്ടി(S)

by

Krishna Kripa

on

September 10, 2024

കലാ സൃഷ്ടി(S)

അറിയാതെ തളിരിടും സുന്ദര സ്വപ്നമേ,

അതിശയ വൈഭവാൽ നീ വിചിത്രം.    

കതിർ ചൂടും സങ്കൽപ്പ ലോകം ഞാൻ ഏറിയാൽ,

കനവുകളെ നിങ്ങൾക്കെന്തു ചേതം?            

ഒരുനാൾ വരും വന്നു ചേക്കേറും കനവുകൾ ,

ഒരുമിച്ചു നിത്യ വസന്തത്തിൽ ആറാടും. 

പൂർണ്ണചന്ദ്രോദയ പ്രഭയിൽ മയങ്ങുവാൻ,   

പട്ടുപുടവകൾ അണിയുമെൻ ഭാവന.                                      

ആത്മ ഭാവത്തിൻ കലാ സൃഷ്ടി തളിരിടും,          

ആത്മാവിൽ കവിതകൾ നാമ്പെടുക്കും.         

കതിരിടും കാവ്യ നികുഞ്ജ ത്തിൽ ഏറുവാൻ,               

കലികാലമേ നിനക്കില്ലേ കലാബോധം?

Krishna Kripa 03-27-24

Meanings

കലാ സൃഷ്ടി = Cultural Creation