വിശ്രുതി
വന്നീടും എന്നരികിൽ എന്നുള്ളൊരാശയാൽ,
പിന്നിട്ടു പകലായ പകലൊക്കെ ഞാനും.
നിന്നോട് പരിഭവം ചൊല്ലിയില്ലെങ്കിലും,
നിന്നാണേ! സുന്ദര തൽപ്പം ഒരുക്കി ഞാൻ.
എൻ ഹൃദയ പദ്മ ദളങ്ങൾ വിടരവേ,
നിൻ പ്രണയ നിർമ്മല രാഗാർദ്ര സൗരഭം
മന്ദമാരുതൻ വന്നു മെല്ലെ തലോടവേ,
ഇന്ദീവര ദളം നയനങ്ങൾ പൂട്ടിയോ?
വിരഹത്തിൽ ഇപ്പോഴും തിരയുന്നു നിത്യവും,
വിമലേ നിൻ ചുണ്ടിലെ മധു മന്ദഹാസം.
അശ്രു കണങ്ങൾ കവിളിണ തഴുകവേ,
വിശ്രുതേ നിന്നെ പ്രതീക്ഷിച്ചു നിൽപ്പു ഞാൻ!.
KrishnaKripa 09-07-23