മൂന്നടി തൃപ്പാദം ശിരസ്സിലായ് വച്ചു നീ
മനതാരിൽ തിരുമുൽക്കാഴ്ചവയ്ക്കാൻ
അടിവച്ചെത്തുന്ന വാമന ചിന്തകൾ
അഹമെന്ന ഭാവങ്ങൾ അറിയാതകറ്റുന്നു
ചിങ്ങം മുഴക്കിയ കൈവല്യ ചിന്തകൾ
തിരുവോണപ്പുലരിതൻ ആഭരണങ്ങൾ
നന്മതൻ പൂക്കളം ഹൃദയത്തിൽ നിറയുമ്പോൾ
തിന്മയകറ്റുന്നു തൃക്കാക്കരപ്പനും
മാനവ മാധവ പരിണാമ മന്ത്രങ്ങൾ
മാനസേ അദ്വൈത ചിന്തയാക്കി
നിന്നിൽ ലയിയ്ച്ചു ഞാൻ നീ മാത്രമായാൽ
എന്നും എല്ലാവർക്കും തിരുവോണംതാൻ, പ്രഭോ!
എന്നും എല്ലാവർക്കും തിരുവോണംതാൻ
KrishnaKripa 12-18-22