വിഗ്രഹമേ വെറും ശിലയായ് മാറാതെ
ആത്മതേജസ്സിൻ സ്ഫുരണമാകൂ !
ശിലയിലൊളിയ്ക്കും നിത്യചൈതന്യമേ
നിന്നെ നമിക്കട്ടെ വേദനേത്രദ്വയേ
ധീയിൽ തളിർക്കും തത്വമസി തത്വ൦
അദ്വൈതാനന്ദസമാധിയേകി
അവബോധ പ്രഭചൂടി അനുഗ്രഹിയ്ക്കാനെന്റെ
മനതാരിൽ വിരിയിക്കൂ അമൃത രശ്മി
മൊഴിയുമീ വാണിതൻ പിഴവുകൾ മാറ്റി
തിരുമിഴിയാലെന്നെ തഴുകൂ ഭഗവാനേ
ഇനിയുള്ള ഹ്രസ്വമാം നിമിഷങ്ങളിൽ ഹരേ
തിരുനാമം മാത്രമെൻ നാവിൽ തുടിയ്ക്കണേ