New York

Call Us : +1 (516) 589-0669

PadmaVyuham

- പദ്മവ്യൂഹം

by

KrishnaKripa

on

April 16, 2024

ജീവിതപരിണാമ ചക്രത്തിലേറി ഞാൻ
തുടർക്കഥയായ് സദാ സഞ്ചരിച്ചീടവേ
ആത്മസ്വരൂപനെ തേടുവാനറിയാതെ
ജീവിത യാത്രയിൽ സുഖം തേടി തളർന്നുപോയ്

എന്നിൽ വസിയ്ക്കും നിന്നെ ഞാൻ കാണാതെ
മായതൻ മടിത്തട്ടിൽ മയങ്ങിപ്പോയി പോയി
മാഞ്ഞു മറയുന്ന സംസാര മായയാൽ
പദ്മവ്യൂഹത്തിലകപ്പെട്ടറിയാതെ

കാലസ്വരൂപമായ് നിത്യമായ് സത്യമായ്‌
കാലാതീതമായ് നിൽക്കുന്ന സത്ത നീ
ഞാനെന്ന തത്ത്വത്തെ അറിയുകയല്ലേ
ആത്മസാക്ഷാത്‍കാരസത്യം, സനാതനം ?