കർമ്മ ക്ഷേത്രത്തിലെ ദിവ്യ പ്രവാഹമായ്,
ധർമ്മ സനാതന ശാന്തി തേടി,
കർമ്മ, ധർമ്മങ്ങൾക്കടിമയായ് നീയെന്നും,
സർവ്വ ബന്ധിതനാകുംകർമ്മ പാശത്തിനാൽ..
നിത്യ നിരന്തര ദർശന പുണ്ണ്യമായ്
നേത്ര ദ്വയങ്ങൾക്ക് കണിയേകുവാൻ.
നേരമായ് എന്നിലെ യജ്ഞാരംഭത്തിന്,
നേരിൻ വേദാഗ്നിക്കു തിരി തെളിക്കാൻ
സാത്വിക സുന്ദര ഭാവ ത്തെളിമയിൽ,
സർവ്വരും സത്വ ഗുണങ്ങൾ നേടും.
സത്യമായ് ഉള്ളിലെ അഹ മെന്ന ഭാവത്തെ
സത്യ സ്വരൂപാ സമൂലം കളയണെ