New York

Call Us : +1 (516) 589-0669

SootraDharan

- സൂത്രധാരൻ

by

KrishnaKripa

on

April 25, 2024

നവനവ മോഹത്തിൻ തടവറക്കുള്ളിലായ്,
നരജന്മ കാരാഗൃഹം തീർത്തു മാനസം.
നിത്യ നിരന്തര ചെയ്തികളാൽ സ്വയം,
നിരാലംമ്പമില്ലാകയത്തിൽ തുഴയുന്നു.

ജനി മൃതി ഭ്രമണ ചക്രത്തിൽ തിരിയവേ
ജന്മ്മം മായക്കടിമയായ് തീരുന്നു.
ജഗത് സൂത്രധാരൻ ഇടതടവില്ലാതെ
ജാതകം മാറ്റുന്നു വേഷവും രംഗവും

എന്തിനു ശോകത്തിൻ ചായം തേച്ചു നീ,
ചെന്തീയിൽ മാനസം ഹോമിക്കുന്നൂ വൃഥാ.
വെന്തു വെണ്ണീറാവാൻ വെമ്പല്ലേ മാനുഷാ,
കാന്തി ചൊരിഞ്ഞിടു സുഖ ശാന്തി നേടിടൂ