പഞ്ചകോശാവരണങ്ങൾ ഓരോന്നായ്,
പഞ്ച രത്ന കൃതികൾ ആലാപിക്കേ,
പൂർവ്വ ജന്മത്തിൻ സംസ്ക്കാരം തേടി ഞാൻ,
പൂർവ്വ പുണ്ണ്യത്തിൻ ദർശനം നേടി
നാമ രൂപങ്ങൾക്കാധാരമായ് വന്നു,
നാരദാദികൾ വാഴ്ത്തും വിരാട് രൂപം.
നിത്യ നിർമ്മല നീഹാര ബ്രഹ്മത്തിൻ,
നിത്യസത്യ മായ് വാഴുന്നു ശ്രീ!ഹരി!.
അസ്ത്തിത്വമാകും ആത്മ സ്വരൂപന്റെ
ആത്മ ചൈതന്യ യാത്രക്കൊരുങ്ങി ഞാൻ.
അവികലം കാലാതീതനായ് നീയെന്നിൽ
ആരൂഡ്ഡനായ് അരികിലായ് വാഴണേ.