സിരകളിൽ ഒഴുകുമെൻ ആത്മീയ ചിന്തകൾ
വരികളായ്, കവിതയായ് വഴുതി വീഴ്കേ,
സ്വര സുധാ ലഹരിയിൽ, കതിർചൂടും എൻ ഹൃത്തിൽ
വരിവരിയായിട്ടു പൂക്കൾ വിരിയുന്നു
സപ്ത വർണ്ണാംഗിത പുടവകൾ ചാർത്തി ഞാൻ
സപ്തസ്വരങ്ങൾ തൻ പടവുകൾ കയറവേ,
സംഗീത രാഗ ലയം ശ്രുതി ചേരവേ
സ്വർഗ്ഗീയ നിർവൃതി നേടി ഞാനും.
ശ്രുതിലയ ബ്രഹ്മത്തിൽ ആ റാടി നിൽക്കവേ,
ശ്രവണ സുഖത്തിൻ സൂഷുപ്തിയിലായ്,
ആനന്ദ നടനത്തിൻ ആന്തോളനത്തിലോ
അത്മ ഭാവത്തിൻ അദ്വൈത വിസ്മയം.