അറിവിന്റെ വേദ പ്പൊരുളാം സത്തുക്കൾ,
അകതാരിൽ വിരിയുന്ന വാടാ മലരുകൾ.
വേദിയിൽ ജീവിതത്തിര ശീലക്കുള്ളിലെ
വേദാന്തപ്പൊരുളായി മാറി ഞാനും.
ഗീതികൾ നിൻഭാവ നിർമ്മല ശുദ്ധിയായ്,
ഗീതയായ് എൻ മുരളി കാത്തു വച്ചോ?
ഗാനാമൃത ധ്വനി നിൻ ജനി മോക്ഷത്തിൽ,
ഗീതാമൃത ധാര സൗഭാഗ്യ മേകിയോ?
സത്യ സനാതന പ്രതിഭാപ്രവാഹമേ,
നിത്യ ചൈതന്യത്തിൻ പുണ്ണ്യ സ്വരൂപമേ ,
സത്യ സ്വരൂപാ നിൻ ഗീതാ സരസ്സിലെ,
നിത്യ പുണ്ണ്യാഹ ജല ധാരയാക്കണേ.