കർമ്മ രഹസ്യത്തിൻ സുന്ദര ഭാവങ്ങൾ
കർമ്മേന്ദ്രിയത്തിൻ പ്രതീഫലങ്ങൾ,
കർമ്മകാൺഡത്തെ വരവേൽക്കുവാനായ്,
ദുർമ്മതീ ഭാവം ത്യജിക്ക വേണം.
ചിതാനന്ദ ചൈതന്യ ഭാവപ്രവാഭമായ് സദാ
സത്യ രൂപനെ ഹൃത്തിൽ നിറയ്ക്കണം
മുദാ ഇന്ദ്രിയങ്ങൾക്കു ശാന്തതയേകൂകിൽ
കൃതാർത്ഥനായ് നിത്യമീ ഭൂവിൽ വസിച്ചിടാം.
എന്നിലെ മാർഗ്ഗമായ് ലക്ഷ്യമായ് നീ നാഥാ,
എന്നുമെൻ ദേഹവും, ദേഹിയും കാക്കണേ,
എന്നുടെ ത്യാഗത്തിൻ നൈവേദ്യം അർപ്പിക്കാം,
എന്നെ നീ ചേർക്കണേ തൃപ്പാദത്തിൽ.