ഒരോർമ്മയായ് മാത്രം ഞാൻ മാറുന്നതിൻ മുൻപേ
ഓമനിക്കാനായ് നിൻ ഓർമ്മകൾ മാത്രം
ആയിരം പൂർണ്ണ ചന്ദ്രോദയ പ്രഭ തോൽക്കും
തിരുമുഖമരികിൽ ഞാൻ എന്ന് കാണും, പ്രഭോ!
തിരുമുഖമരികിൽ ഞാൻ എന്ന് കാണും
ജ്ഞാന ഭണ്ഡാരമായ് നീ ഹൃത്തിൽ വാഴുമ്പോൾ
തേടുവതെന്തിനു ശാന്തി ദൂരേ
അകതാരിൽ അറിവായ് നിഴലായ് വന്നു നീ
വേദാന്ത സുഗന്ധം പകർന്നു തരൂ , എന്നും
വേദാന്ത സുഗന്ധം പകർന്നു തരൂ
ത്യാഗ പുഷ്പങ്ങളെ വിരിയിച്ചെടുക്കും ഞാൻ
തേജോമയമാംമെൻ മനോമണ്ഡലത്തിൽ
വിഷയ ചാപല്യമേ , എന്നെ തളർത്താതെ
സാരഥിയായ് വന്നു ഗീതാമൃതം ചൊരിയൂ,
സാരഥിയായ് വന്നു ഗീതാമൃതം ചൊരിയൂ,