നീല നഭസ്സിൽ നിറഞ്ഞു നിൽക്കും,
നിർമ്മല നിരുപമ പൗർണ്ണമിയേ,
നിന്നുടെ ഭംഗി ഇതാരുപകർന്നു,
നീരദമോ, നീല കാർവർണ്ണനോ?
അരണി ജ്വാലയിൽ നിന്നുയരുന്നു,,
അദ്വൈദത്തിൻ വേദാഗ്നി.
അവബോധത്തിൻ ബ്രഹ്മരത്തിൽ
അവികലം ഒഴുകും രാഗരസം
ഉപനിഷത്തിൻ വിളവുകളൊന്നായ്
ഉഷസ്സിൻ ചാരുത ഏറ്റീടുന്നു.
ഉള്ളം ഊയലാടീ ടുമ്പോൾ,
ഉണ്മ്മയോടെത്തും അത്മ സുഖം.
നീരദം = മേഘം , ഊയൽ = ഊഞ്ഞാൽ