New York

Call Us : +1 (516) 589-0669

GangaTheertham

- ഗംഗാതീർത്ഥം

by

KrishnaKripa

on

July 10, 2024

പരമ പവിത്രമാം ഗംഗാ തീർത്ഥമേ,
 പരിശുദ്ധമാക്കുന്നു സർവ്വസ്വവും.
 പാപനാശിനീ ഗംഗേ, വിശ്വം തലോടി നീ,
പുണ്ണ്യം ചൊരിഞ്ഞങ്ങൊഴുകിടുന്നു.
 
 ജ്ഞാന, സ്നാന, പുണ്ണ്യ സന്നിധിയായി നീ
 ജ്ഞനോദയത്തിൻ ധ്വനികളായി.
ഭാരത മാതാവിൻ  പ്രിയ പുത്രിയായി നീ,
ഭക്തിതൻ പുണ്ണ്യ പ്രവാഹമായി.
 
പാരിൻ പവിത്രമാം പാരാവാരമേ,
 പാരാതെ കാവലായ് മതികലയും.
പരമേശ്വര കൃപയേന്തി നീ ഭൂവിന്റെ,
പരമപ്രഭാവമാം വിസ്മയമായ്.